
കേരളീയ യുവത്വത്തിന്റെ കലാ-കായിക വസന്തമാകേണ്ട ഒരു കേരളോത്സവത്തിന് തിരുവനന്തപുരം ആതിയേത്വം വഹിക്കുകയാണ്. ഇന്ന് സംസ്ഥാന കേരളോത്സവത്തിന് കൊടിയിറങ്ങും.ആശ്ചര്യകരമെന്ന് പറയെട്ടെ, വര്ത്തമാന കേരളീയ യുവത്വം പോലെ നിഷ്ക്രിയവും നിരാലംബവുമാണ് കേരളോത്സവും.
കേരള സംസ്ഥാന യുവജന ക്ഷേമ ബോര്ഡ്,തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവരാണ് കേരളോത്സവത്തിന്റെ മുഖ്യ സംഘാടകര്‍.സംഘാടകരുടെ പിടിപ്പുകേടിനപ്പുറം കേരളീയ യുവതക്ക് ഇത് തന്നെ ഇത് തന്നെ ധാരാളം എന്ന് കരുതുന്ന മാധ്യമങ്ങളും ഈ കെട്ടുകാഴ്ചകള്ക്ക് ഉത്തരവാദികള്‍ തന്നെ.
മാധ്യമ കാഴ്്ചകളുടെ നിറ സാന്നിദ്ധ്യമുള്ളത്് കൊണ്ടായിരിക്കണം ഇതാദ്യമായി ഈ വര്ഷത്തെ കേരള ചലച്ചിത്രോത്സവ പ്രതിനിധികള്ക്ക് സോളിഡാരിറ്റി പോലും അഭിവാദ്യമറിയിക്കാന് ബാനറുകള്‍ നിരത്തി.ദൗര്ഭാകരമെന്നോണം യുവജന ക്ഷേമ ബോര്ഡിലെ പാര്ട്ടി സഖാക്കളല്ലാതെ മറ്റാരും കേരളോത്സവ വേദിയിലേക്ക് തിരിഞ്ഞ് നോക്കുന്നില്ല.
പരിപാടികളുടെ താളക്രമം തെറ്റിയത് മുതല്‍ തുടങ്ങുന്ന കല്ലുകടികളും,ശുഷ്കമായ സദസ്സുകളും,പല ഇനങ്ങളിലും നിലവാരമില്ലാത്ത അവതരണങ്ങളും കലാ മത്സരങ്ങളില്‍ കാണപ്പെട്ടു.കായിക മത്സരങ്ങള്ക്ക് നിലവാരമില്ലാത്ത സ്റ്റെഡിയം തന്നെ തിരന്ഞ്ഞെടുത്ത് സംഘാടകര്‍ തങ്ങളുടെ ഉത്തരവാദിത്തം തീര്ത്തു.സിന്തറ്റിക്ക് ട്രാക്കുള്ള യൂനിവേര്സിറ്റി സ്റ്റെഡിയം ഉണ്ടായിരിക്കെ സെന്‍ട്രല്‍ സ്റ്റെഡിയത്തിലെ പുല്ലിലേക്കും കല്ലിലേക്കും മത്സരാര്‍ത്ഥികളെ കൊണ്ടുവരെണ്ടതില്ലായിരുന്നു.കാലില്‍ ചെരുപ്പ് പോലും ഇല്ലാതെ ഓട്ട മത്സരത്തിയവരെ അവിടെ കാണാനായി.വിജയികളെ കാത്ത് അവിടെ ഒരു മാധ്യമപ്പടയും ക്യാമറ ഫ്ലാഷുമായി നിരന്നില്ല.
മാധ്യമ ശ്രദ്ധയാണ് എന്ന് കേരളത്തിലെ ഇതൊരു പരിപാടിയുടെയും പ്രാഥമിക അളവുകോലായി സൂചിപ്പിക്കപ്പെടുന്നത്.തിരുവനന്തപുരം ജില്ല സ്കൂള്‍ കലോത്സവത്തിന് മാധ്യമങ്ങള്‍ അനുവദിച്ച സ്ഥലം പോലും സംസ്ഥാന കേരളോത്സവത്തിന് പത്ര മാധ്യമങ്ങള്‍ നല്‍കിയിട്ടില്ല.വെറുതെയല്ല , സര്ക്കാരും ഇതൊരു വഴിപാട് തീര്‍ക്കാനുള്ള ഉത്സവം പോലെ കൊണ്ടാടുന്നത്.
ഒരു സമൂഹത്തിലെ യുവാക്കളെ വിനോദോപാധികളില്‍ തളച്ചിടുകയാണ് സാമൂഹിക തിന്മകള്ക്കെതിരെ യുവാക്കള്‍ രംഗത്തിറങ്ങാതിരിക്കുന്നതിനുള്ള ഏറ്റവും നല്ല വഴി എന്ന നിരീക്ഷണം ഏറെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.ഒരു സമൂഹത്തിന്റെ സാംസ്കാരികമായ വളര്ച്ച തടയുന്നതിനും കലാപരവും ചിന്ടപരവുമായ നന്മകളെയും ഉന്നതിയെയും തടയുന്നതിനും ആ സമൂഹത്തിലെ യുവാക്കല്ക്കായി ചില വഴിപാട് ഉത്സവങ്ങള്‍ നടത്തിയാല്‍ മതി എന്ന് പുതിയ പ്ലാറ്റോമാര്‍ പഠിപ്പിച്ച സിദ്ധാന്തമാണോ ആവോ.
കഴിവുള്ളവരും ചിന്ടിക്കുന്നരും ഉയര്ന്നു വരുന്നത് നമ്മുടെ പരമ്പരാഗത പ്രസ്ഥാനക്കാര്ക്ക് എന്നും ഭീഷണിയാണല്ലോ.
No comments:
Post a Comment