
കിളി കൂട്ടിയ കൂട്
കുഴിയാനയുടെ കുഴി പോലെ
അത്ര ചെറുതായിരിക്കില്ല.
അടുപ്പം കാട്ടാന്‍ കൂട്ടുകാരില്ലാത്തപ്പോള്‍
ഹൃദയം വിശാലമാക്കുന്നത്
ആരെയും പ്രതീക്ഷിച്ചായിരിക്കില്ല.
നീ ഏകനാക്കിയത്, എന്നെയോ.....
ഞാന്‍ ഏകയാക്കിയത്,
നിന്നെയോ.......
ഉത്തരം തേടാന്‍ നാം
ശ്രമിക്കാതിരുന്നതിന്
ആര്‍, ആരെയാണ് ചോദ്യം ചെയ്യുന്നത്.
നിന്റെ
നിശ്വാസങ്ങള്‍
കാതില്‍ മുഴങ്ങുന്നു.
പുറപ്പെട്ട് പോയവന് തിരികെയെത്താന്‍
ഒട്ടേറെ ഭയക്കേണ്ടി വരുമെന്ന്
ഞാനറിയുന്നു.
സോദരീ......ചൊല്ലു,.....നീ....
ഞാനല്ല,നീയല്ല.......നാമല്ലൊരിക്കലും
ഈ കൂടും,കൂടിന്റെ കൂട്ടുകാരും.....
നമ്മെ ഉപേക്ഷിക്കാന്‍
കാരണമെന്നതും
ലോകം പറഞ്ഞും അറിഞ്ഞും നടിച്ചതും
ഇല്ല,തിരിച്ചു പോക്കില്ല ഒരിക്കലും
ഭാവി മാത്രം മുന്നിലാ
നീണ്ടു കിടക്കുന്നു.
നന്ദി,....വേണ്ടാ.......എങ്കിലും
പറയട്ടെ
ഈ കടപ്പാടിന്റെ വിരല്‍തുമ്പ്.
No comments:
Post a Comment