Sunday, November 28, 2010

കേള്‍വി വൈകല്യത്തെ അതിജയിക്കുക

ജന്മനാ ഉള്ള കേള്‍വി വൈകല്യത്തെ അതിജയിക്കുക എന്നത് മാതാപിതാക്കളുടെയോ അല്ലെങ്കില്‍ അതത് കുടുംബങ്ങളുടെയോ മാത്രം ആവശ്യമായി വരികയാണിന്ന്. ഏതുതരം വൈകല്യമായാലും അതിന്റെ അതിജീവനം ഒരു സാമൂഹിക ആവശ്യമായി മാറുമ്പോഴാണ് അത് കൂടുതല്‍ പ്രായോഗികമാവുക. ബധിരര്‍ക്കുള്ള ഭാഷ എന്നത് ആംഗ്യഭാഷയാണ് എന്ന പൊതുകാഴ്ചപ്പാട് നമ്മുടെ സമൂഹത്തില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയുക എന്നതാണ് പ്രധാനം.

'അന്ധതയെക്കാള്‍ ഞാന്‍ വെറുക്കുന്നത് ബധിരതയാണ്' എന്ന വചനം ഹെലന്‍ കെല്ലറുടേതാണ്. ആശയവിനിമയത്തിന്റെ പരമപ്രധാന ഉപാധികളായ കേള്‍വിയും ഭാഷയും നഷ്ടപ്പെടുന്നു എന്നതുതന്നെ ആയിരിക്കണം ഈ പ്രസ്താവനയുടെ നിദാനം. അതോടൊപ്പം ചെറിയ കുട്ടികളെ സംബന്ധിച്ചിടത്തോളം കുട്ടികളുടെ സാമൂഹികവും മാനസികവുമായ വളര്‍ച്ചയില്‍ ആശയവിനിമയത്തിന്റെ അഭാവം ഏറെ തടസ്സങ്ങള്‍ സൃഷ്ടിക്കുകയും അത് ഭാവിയുടെ സാധ്യതകളെ തടയുകയും ചെയ്യുന്നു. ഒരു കുട്ടിയുടെ പ്രായത്തിനും വളര്‍ച്ചക്കും കേള്‍വി ശക്തിക്കും അനുസരിച്ച് ഫലപ്രദമായ രീതിയില്‍ പരിശീലനം നല്‍കുകയാണെങ്കില്‍ ജന്മനാ ബധിരനാണെങ്കിലും, അവനെ/അവളെ കുറെയെങ്കിലും ആശയവിനിമയത്തിന് ഭാഷ കൈകാര്യം ചെയ്യാന്‍ പ്രാപ്തനാക്കാനാകും.

കേള്‍വിക്കുറവ് തങ്ങളുടെ കുട്ടിക്കുണ്ട് എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുവാന്‍ വിസമ്മതിക്കുന്ന സ്ഥിതിയാണ് പൊതുവെ കണ്ടുവരുന്നത്. ഒന്നര-രണ്ട് വയസ്സായിട്ടും കുട്ടി സംസാരിക്കാതിരിക്കുകയും ശബ്ദങ്ങളോട് വേണ്ടത്ര പ്രതികരിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ അത് ക്രമേണ ശരിയാകും എന്ന കാഴ്ചപ്പാട് സ്വീകരിക്കുന്നവരാണ് ഭൂരിഭാഗവും.അല്ലെങ്കില്‍ മാതാപിതാക്കള്‍ക്ക് / രക്ഷകര്‍ത്താക്കള്‍ക്ക് ലഭിക്കുന്ന അഭിപ്രായങ്ങളുടെ ആധിക്യത്തില്‍ പ്രത്യേക തീരുമാനങ്ങളിലെത്തിച്ചേരാതെയോ, ഒരേ സമയം ഒട്ടേറെ തീരുമാനങ്ങളെടുത്തോ കാലം കഴിക്കുമ്പോള്‍ വൈകല്യത്തെ അതിജീവിക്കാനുള്ള പരിശീലനത്തിനുള്ള സമയം നഷ്ടപ്പെടുത്തുകയാണ് .മനസ്സിലാക്കേണ്ട പ്രധാന വസ്തുത, വളരെക്കുറച്ച് പേര്‍ക്കേ പൂര്‍ണമായ ബധിരത ഉണ്ടാകാന്‍ സാധ്യതയുള്ളൂ എന്നതും, വളരെ ഗുരുതരമായ രീതിയില്‍ കേള്‍വി വൈകല്യമുള്ളവരും (90%ത്തിന് മുകളില്‍) ഗുരുതരമായി കേള്‍വി വൈകല്യമുള്ളവരും (90%ത്തില്‍ താഴെ) ആയിരിക്കും കൂടുതല്‍ പേരും എന്നതുമാണ്. ചിലപ്പോള്‍ ഇരു ചെവികളുടെയും ശ്രവണശക്തിയും വ്യത്യസ്തമായിരിക്കും. അതിനാല്‍ തന്നെ, വലിയ ശബ്ദങ്ങളോട് ചിലര്‍ പ്രതികരിക്കുകയും ചെയ്യുന്നു. ഈ പ്രതികരണം തെറ്റിദ്ധരിക്കപ്പെടുകയും കുഞ്ഞിന് കേള്‍വിയുണ്ട് എന്ന ധാരണയിലെത്താന്‍ പ്രേരണയാവുകയും ചെയ്യുന്നു.

ഭാഷ പഠിക്കാന്‍
കേള്‍വി ഇല്ലാതെ ഭാഷ പഠിക്കാനാകില്ല അഥവാ സംസാരിക്കാനാകില്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ വൈകുന്നതാണ് കേള്‍വി വൈകല്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ നേരിടുന്ന പ്രധാന പ്രശ്നം. കുട്ടി സംസാരിക്കാന്‍ വൈകുമ്പോള്‍ കുടുംബത്തിനകത്തെ അന്ധവിശ്വാസങ്ങള്‍ പൊടിതട്ടിയെടുക്കപ്പെടുന്നു. അവസാനം കുട്ടിക്ക് ആശയവിനിമയത്തിന് ആവശ്യമായ ഭാഷ സ്വായത്തമാക്കാന്‍ പരിശീലനം നല്‍കേണ്ട യഥാര്‍ത്ഥ കാലയളവ് പിന്നിട്ട ശേഷമാണ് ബധിരത ഒരു യാഥാര്‍ത്ഥ്യമായും,കുട്ടിക്ക് ആശയവിനിമയത്തിന് ഭാഷ മരീചികയായതിന്റെ ഫലമായി ആംഗ്യഭാഷ സ്വീകരിക്കാനും ഇടയാകുന്നത്.

നമ്മുടെ പൊതുവിദ്യാഭ്യാസത്തില്‍ പോലും ഭാഷാ പഠനത്തിന്റെ അടിസ്ഥാന തത്വമായി സ്വീകരിക്കപ്പെടുന്നത് LSRW കാഴ്ചപ്പാടാണ്. കേട്ട് മനസ്സിലാക്കുക (Listen), സംസാരിക്കുക (Speak) വായിക്കുക(Read), എഴുതുക (Write) എന്ന ക്രമമാണ് ഭാഷാ പഠനത്തിന്റെ വഴിയെന്നാണ് പറയപ്പെടുന്നത്. ഒരു സാധാരണ കുട്ടിക്ക് ഭാഷാ പഠനത്തിന് ബോധപൂര്‍വ്വമല്ലെങ്കിലും ഈ സൌകര്യം ലഭ്യമാണ്. എന്നാല്‍, ശ്രവണ വൈകല്യമുള്ള കുട്ടികളെ സംബന്ധിച്ച നമ്മുടെ സാമൂഹിക ധാരണ ആദ്യം സംസാരിക്കുക എന്നതാണ്. അതിനാല്‍ തന്നെ കേള്‍വി ഇല്ലാത്ത കുട്ടി സംസാരിക്കാത്തതിനാല്‍ കേള്‍ക്കട്ടെ എന്ന് തീരുമാനിക്കുന്നതിന് പകരം ആംഗ്യത്തിലൂടെ ആശയവിനിമയം നടത്താം എന്ന എളുപ്പ വഴിയാണ് സ്വീകരിക്കുന്നത്. ഇത് ആശയവിനിമയത്തിന് ഭാഷ ഉപയോഗിക്കാനും സ്വീകരിക്കാനുമുള്ള കുട്ടിയുടെ നൈസര്‍ഗികമായ താല്‍പര്യത്തെയും കഴിവിനെയും നശിപ്പിക്കുന്നു.

കേള്‍വിക്കുറവ് തിരിച്ചറിയാന്‍

കുഞ്ഞിന് കേള്‍വിക്കുറവുണ്ടോ എന്ന സംശയമുണ്ടെങ്കില്‍ തന്നെ ഒരു ഓഡിയോളജിസ്റിന്റെ സഹായത്തോടെ കുട്ടികളുടെ കേള്‍വി പരിശോധിക്കുകയാണ് ആദ്യം വേണ്ടത്. കേള്‍വിക്കുറവ് ഉണ്ട് എന്നത് യാഥാര്‍ത്ഥ്യമാണെങ്കില്‍ ഏറ്റവും യോജിച്ച ശ്രവണ സഹായി തിരഞ്ഞെടുക്കാന്‍ ഓഡിയോളജിസ്റ് നമ്മെ സഹായിക്കും. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ഓഡിയോളജിസ്റിന്റെ സേവനം ലഭ്യമാണ്. പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികളിലും ഇപ്പോള്‍ ഈ സൌകര്യം ലഭിക്കുന്നുണ്ട്.
എത്ര നേരത്തേ കേള്‍വിക്കുറവ് കണ്ടെത്താനാകുന്നുവോ അത്രയും നല്ലത്. തുടര്‍ന്ന് ശ്രവണസഹായി ഘടിപ്പിച്ച് കുട്ടിക്ക് ശബ്ദം അനുഭവിപ്പിക്കാന്‍ കഴിയുന്നു. അതോടെ മാത്രമേ ശബ്ദം എന്ന യാഥാര്‍ത്ഥ്യം കുട്ടി തിരിച്ചറിയുന്നുളളു. ജന്മനായുളള കേള്‍വി ശക്തിക്ക് ഒരിക്കലും ബദലാവുകയില്ല യന്ത്രങ്ങള്‍. അതിനാല്‍ തന്നെ ശ്രവണ സഹായി ഉപയോഗിച്ച് കുട്ടികള്‍ക്ക് ചിട്ടയായ പരിശീലനം നല്‍കിയാല്‍ മാത്രമേ ആശയവിനിമയത്തിന് ഭാഷ സ്വായത്തമാക്കാനാകു.സ്പീച്ച് തെറാപ്പി, ബിഹേവിയറല്‍ തെറാപ്പി എന്നിവയിലൂടെ കുട്ടികളുടെ സാമൂഹികവും സാംസ്കാരികവുമായ ഭാഷയും നടപടികളും കൈവരിക്കാനാകുന്നു.ഇതിലൂടെ കുട്ടി സമൂഹത്തിന് മുതല്‍ക്കൂട്ടാവുകയാണ് ചെയ്യുന്നത്.'കേള്‍വിക്കുറവുളള കുട്ടികള്‍ക്ക് അനുസരണയുണ്ടാകില്ല' എന്ന പൊതു പ്രയോഗം സമൂഹത്തില്‍ നിലനില്‍ക്കുന്നത് അവര്‍ക്ക് യഥാര്‍ഥത്തില്‍ ആശയവിനിമയം അസാധ്യ മായതിനാലാണെന്നാണ് മനസിലാക്കേണ്ടത്. ആശയവിനിമയം സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളില്‍ കൂടി പരിശീലനം നല്‍കി പൂര്‍ത്തിയാകുമ്പോള്‍ മേല്‍പ്പറഞ്ഞ അബദ്ധധാരണകള്‍ തിരുത്താനാകും.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍ഡ്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് മൈസൂര്‍(IISH Mysore-
, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നാഷനല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് തിരുവനന്തപുരം (NISH Thiruvananthapuram -
എന്നിവിടങ്ങളില്‍ കേള്‍വി പരിശോധന, പ്രീ സ്കൂള്‍ സൌകര്യം എന്നിവ വ്യവസ്ഥാപിതമായി ലഭിക്കുന്നുണ്ട്. കേള്‍വി പരിശോധന, ശ്രവണ സഹായി, സ്പീച്ച് തെറാപ്പി എന്നീ രംഗങ്ങളില്‍ ചില സ്വകാര്യ സംരംഭങ്ങളിലെങ്കിലും നിലനില്‍ക്കുന്ന കഴുത്തറപ്പന്‍ ചൂഷണവും അശാസ്ത്രീയതയും മേല്‍ സ്ഥാപനങ്ങളെ കൂടുതല്‍ പ്രസക്തമാക്കുന്നു. ഇവയുടെ മേഖല / പ്രാദേശിക കേന്ദ്രങ്ങള്‍ക്കായുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ തുടങ്ങേണ്ടതുണ്ട്.
നമുക്കുചുറ്റും എപ്പോഴെങ്കിലും നാം കണ്ടുമുട്ടാറുള്ള കേള്‍വി വൈകല്യമുള്ള കുട്ടികള്‍ക്ക് ആംഗ്യഭാഷ കാണിക്കാതെ അവര്‍ക്ക് നമ്മെപ്പോലെ എങ്ങനെ ഭാഷ ആശയവിനിമയത്തിന് ഉപയോഗിക്കാനാകും എന്ന ചിന്തയാണ് നമ്മില്‍ നിന്നും ഉണ്ടാകേണ്ടത്. വൈകല്യം അതിജയിക്കുക എന്നതാവട്ടെ നമ്മുടെ ലക്ഷ്യം.

ഇത് അനുഭവങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങളാണ്.നമ്മുടെ കുട്ടി നമ്മുടേത് മാത്രമല്ല, മറിച്ച് സമൂഹത്തിന്റെ ഭാഗവും കൂടിയാണ്.ദയവായി നമ്മുടെ അസൌകര്യങ്ങളുടെ പേരില്‍ ഒരു ഭാവി ജീവിതത്തെ നിസ്സാരമാക്കരുത്.

താഴെക്കാണുന്ന ലിങ്കുകള്‍ ഇക്കാര്യത്തില്‍ ചില കാഴ്ചപ്പാടുകള്‍ നല്‍കും.


Tuesday, November 23, 2010

ഗ്രാമശാക്തീകരണത്തിന്റെ തണല്‍ വഴി

പലിശ രഹിതമായ വായ്പാ വിതരണ സംവിധാനങ്ങള്‍ കേരളത്തില്‍ പുതുമയുള്ളതല്ല. പലിശ രഹിത നിധികള്‍ കേരളത്തില്‍ പ്രാദേശിക അടിസ്ഥാനത്തില്‍ പ്രവര്ത്തിച്ച് വരുന്നുണ്ട്. എന്നാല്‍ പലിശയ്ക്കെതിരെ പങ്കാളിയാവുക' എന്ന സന്ദേശവുമായി രൂപം കൊണ്ട മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ മാറഞ്ചേരി പഞ്ചായത്തിലെ മുക്കാല തണല്‍ വെല്ഫെതയര്‍ സൊസൈറ്റി അതിന്റെ സംഘാടനവും പ്രവര്ത്ത ന രീതിയും ജന സ്വീകാര്യതയും കൊണ്ട് ശ്രദ്ദേയമാവുകയാണ്.

പ്രദേശത്തെ ദാരിദ്യ്ര നിര്മ്മാര്ജ്ജാനത്തിന് എന്ത് ചെയ്യാനാകുമെന്ന ഏതാനും സുമനസ്സുകളുടെ അന്വേഷണത്തില്‍ നിന്നുമാണ് 'തണല്‍' രൂപം കൊള്ളുന്നത്. പ്രദേശത്തെ അഞ്ച് കോളനികള്‍ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തില്‍ അണ്ണാച്ചി, ബ്ളേഡ് പലിശക്കാര്ക്കു്ള്ള പലിശ ബാധ്യത തീര്ക്കുന്നതിന് മാത്രമായി അവരുടെ അദ്ധ്വാനത്തിന്റെ ഒരു വലിയ ശതമാനം ചെലവഴിക്കേണ്ടി വരുന്നുണ്ടെന്ന് മനസ്സിലാക്കാനായി. പ്രത്യുല്പാ്ദനപരമല്ലാത്ത ഇത്തരം ചെലവുകളാണ് അവരുടെ ദാരിദ്യ്രത്തിന് കാരണമെന്നും സാമ്പത്തിക രംഗത്തെ സ്വാശ്രയത്തത്തിലൂടെ ഇവരുടെ ദാരിദ്യ്രത്തെ ഒരു പരിധിവരെയെങ്കിലും നിയന്ത്രിക്കാനാകുമെന്നും തണല്‍ പ്രവര്ത്തനകര്ക് വ്യക്തമായി.

പ്രദേശത്തെ സ്ത്രീകളെ ഉള്ക്കൊ ള്ളിച്ച് 10 മുതല്‍ 30 വരെ അംഗങ്ങള്‍ ഉള്ക്കൊള്ളുന്ന അയല്ക്കൂട്ടങ്ങള്‍ രൂപീകരിച്ചുകൊണ്ടാണ് 'തണല്‍' പ്രവര്ത്ത്നം ആരംഭിച്ചത്. അറുപതോളം സ്ത്രീകള്‍ ഉള്ക്കൊള്ളുന്ന അഞ്ച് അയല്ക്കൂ്ട്ടങ്ങളാണ തണലിന് തുടക്കത്തില്‍ രൂപീകരിക്കാനായത്. എന്നാല്‍ ഇന്ന് 21 അയല്ക്കൂട്ടങ്ങളിലായി അറുനൂറിലധികം സ്ത്രീകള്‍ തണലിന് കീഴിലെത്തിക്കഴിഞ്ഞു. അയല്ക്കൂട്ടങ്ങളിലെ അംഗങ്ങള്‍ ആഴ്ചതോറും നല്കുന്ന ചെറിയ തുകകള്‍ സമാഹരിക്കുന്ന നിക്ഷേപ പദ്ധതിയാണ് തണലിന്റെ ഒരു പ്രവര്ത്തുനം. ഒരു വര്ഷെത്തിനിടയില്‍ ഈ വീട്ടമ്മമാര്‍ സ്വരുക്കൂട്ടിയത് ഏഴ് ലക്ഷം രൂപയാണ്. പലതുള്ളി പെരുവെള്ളം എന്നതിന്റെ യഥാര്ത്ഥയ മാതൃക.

അയല്ക്കൂട്ടം അംഗങ്ങള്ക്ക് നാല് മാസ കാലാവധിയില്‍ നല്കുന്ന പലിശ രഹിത വായ്പയാണ് മറ്റൊരു പദ്ധതി. നാല് മാസത്തിനകം തവണകളായോ ഒന്നിച്ചോ അംഗങ്ങളുടെ സൌകര്യം പോലെ തിരിച്ചടയ്ക്കാവുന്നതാണ്.

അയല്ക്കൂ ട്ടം അംഗങ്ങളുടെ നിക്ഷേപത്തിന്റെ ഇരട്ടി തുക വായ്പ നല്കുന്ന ഒരു ദീര്ഘ്കാല വായ്പ പദ്ധതിയും തണല്‍ ആവിഷ്കരിച്ചിട്ടുണ്ട്. കുടുംബങ്ങളിലെ സുപ്രധാനമായ ആവശ്യങ്ങള്ക്ക് അയല്ക്കൂട്ടം അംഗങ്ങള്‍ ഈ വായ്പ ഉപയോഗപ്പെടുത്തുന്നു. പലിശ രഹിതമാണ് ഈ വായ്പയും.

അയല്ക്കൂട്ടം അംഗങ്ങള്ക്ക് സ്വയം തൊഴില്‍ സംരഭങ്ങള്ക്കായും തണല്‍ പലിശരഹിത വായ്പ നല്കു്ന്നു. സ്വയം തൊഴില്‍ സംരംഭത്തിന്റെ തിരഞ്ഞെടുപ്പ് പൂര്ണ്ണുമായും സംരഭകയുടെ അവകാശമാണ്. പരിശീലനം ആവശ്യമെങ്കില്‍ തണല്‍ നല്കുന്നു. ലാഭനഷ്ട പങ്കാളിത്തത്തോട് കൂടിയുള്ള ഈ വായ്പാ സംവിധാനത്തില്‍ മുടക്ക് മുതല്‍ പൂര്ണ്ണമായും തിരിച്ചടക്കുന്നതുവരെ സംരംഭത്തില്‍ നിന്നും ലഭിക്കുന്ന ലാഭത്തിന്റെ 10% സംരംഭക തണലിന് നല്കു്ന്നു.

ഇക്കഴിഞ്ഞ ഒരു വര്ഷ പ്രവര്ത്തതന കാലയളവില്‍ 17 ലക്ഷത്തോളം രൂപയാണ് തണല്‍ വായ്പ നല്കിനയത്. നാനൂറിലധികം പേര്‍ പലിശ രഹിത വായ്പകള്‍ ഉപയോഗപ്പെടുത്തുകയുണ്ടായി.

ഇത്തരം പ്രവര്ത്തനങ്ങളോടൊപ്പം തന്നെ അയല്ക്കൂട്ടം അംഗങ്ങളുടെ ശാക്തീകരണത്തിനും ബോധവല്ക്കരരണത്തിനും തണല്‍ വിവിധ ശ്രമങ്ങള്‍ നടത്തി. നേത്ര പരിശോധനാ ക്യാമ്പ്, പ്രമേഹ രോഗ നിര്ണ്ണ്യ ക്യാമ്പ്, രക്തദാന ഫോറ രൂപീകരണം തുടങ്ങിയ പ്രവര്ത്നരങ്ങളും തണല്‍ നടത്തുകയുണ്ടായി.

ജൈവകൃഷി, അടുക്കളതോട്ട നിര്മ്മാണം, സോപ്പ് പൊടി നിര്മ്മാ ണം എന്നിവയിലും തണല്‍ അയല്ക്കൂ ട്ടം അംഗങ്ങള്ക്ക് പരിശീലനം ലഭിച്ചു. തണലിന്റെ എട്ടാം നമ്പര്‍ അയല്ക്കൂട്ടം അംഗങ്ങളുടെ ജൈവ കൃഷി ഉല്പ്പന്നങ്ങള്‍ പ്രാദേശിക മാര്ക്കൈറ്റിലും വില്പപനയ്ക്കെത്തി. സോപ്പുപൊടി നിര്മ്മാ ണ പരിശീലനത്തിലൂടെ ഗുണമേനമയുള്ള സോപ്പുപൊടി സ്വന്തം ഉപയോഗത്തിന് ഉണ്ടാക്കുന്നതിനും ചെറുകിട വില്പനയ്ക്കും ചില അയല്ക്കൂട്ടം അംഗങ്ങള്ക്ക് സാധ്യമായി.

ഇങ്ങനെ പലിശ രഹിത വായ്പ വിതരണ രംഗത്തും സ്ത്രീ കുടുംബ ശാക്തീകരണത്തിനും ഒരു പുതിയ മാതൃക സൃഷ്ടിക്കാന്‍ ഈ ഒരു വര്ഷത്തിനിടവില്‍ തണലിന് കഴിഞ്ഞു എന്നത് നിസ്സാരമല്ല. പലിശ രഹിത വായ്പ വിതരണത്തില്‍ 'മാറഞ്ചേരി മാതൃക' എന്ന പേരില്‍ ഇത് ഇന്ന് പഠിക്കപ്പെടുന്നു.

പരമ്പരാഗതമായ പലിശ രഹിത വായ്പ വിതരണ സംവിധാനമായി ഒതുങ്ങേണ്ടിയിരുന്ന ഒരു പ്രവര്ത്തയനത്തെ പ്രാദേശിക ദാരിദ്യ്രത്തിന്റെ നിര്മ്മാ ര്ജ്ജ്നത്തിന് ഫലപ്രദമായി ഉപയോഗിക്കാന്‍ പുതിയ ശ്രമങ്ങള്‍ നടത്തിയ തണല്‍ വെല്ഫ്യര്‍ സൊസൈറ്റി അഭിനന്ദനമര്ഹിതക്കുന്നു. എ. അബ്ദുല്‍ ലത്തീഫ് ചെയര്മാദനും എം. കരീം മാസ്റര്‍ സെക്രട്ടറിയുമായുള്ള ഒരു ഡയറക്ടര്‍ ബോര്ഡാകണ് തണലിനെ നയിക്കുന്നത്.

Friday, November 19, 2010

ഗ്രാമശാക്തീകരണത്തിന്റെ തണല്‍ വഴിയായി മാതൃക സൃഷ്‌ടിച്ച പലിശ രഹിത മൈക്രോ ഫിനാന്‍സിംഗ് കൂട്ടയ്മയെക്കുറിച്ച ഡോക്യുമെന്ററി കാണുക .
"ഈ തണലില്‍ ഇത്തിരി നേരം"
മൂന്നു ഭാഗങ്ങള്‍.





Saturday, November 13, 2010

മാതൃകകള്‍ തേടുന്ന പലിശ രഹിത മൈക്രോ ഫിനാന്‍സിംഗ്


സൂക്ഷ്മതല വായ്പ സംവിധാനങ്ങള്‍ (micro credit programme), സ്വയം സഹായ സംഘങ്ങള്‍ (Self Help Groups - SHGs ) എന്നിവ കേരളീയ സമൂഹത്തിന് പുതുമയുള്ളതല്ല. സ്ത്രീകള്‍ക്കിടയിലാണ് ഇവ വ്യാപകമായി പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ സ്ത്രീ ശാക്തീകരണത്തിനുള്ള പ്രധാന മാര്‍ഗ്ഗമായി വിവിധ സര്‍ക്കാര്‍ ഏജന്‍സികളും എന്‍.ജി.ഒ.കളും ഇവയെ പരിഗണിക്കുന്നു. എന്നാല്‍ സ്ത്രീകളുടെയും കുടുംബങ്ങളുടെയും ശാക്തീകരണത്തിന് സഹായകമാവേണ്ട സ്വയം സഹായ സംഘങ്ങളുടെ സൂക്ഷ്മതല വായ്പ സംവിധാനങ്ങള്‍ എല്ലാം പലിശാധിഷ്ഠിതമാണ്. പലിശാധിഷ്ഠിതമായ സാമ്പത്തിക ക്രമത്തിന്റെ അനിവാര്യത മാത്രമായി ഇതിനെ കാണാന്‍ കഴിയില്ല. മറിച്ച്, പുതിയ ഇരകളെ തേടിപ്പിടിച്ച് തളച്ചിടുന്ന കെണികളുടെ രൂപപ്പെടലായും ഇതിനെ വിലയിരുത്താവുന്നതാണ്.

കേരളത്തിലെ ഗ്രാമ,നഗര ഇടത്തരം നഗരങ്ങളിലെ ഇടത്തരക്കാരുടെയും ദരിദ്രരുടെയും ജീവിതത്തില്‍ ഒഴിച്ച് കൂടാനാവാത്ത രണ്ട് കാര്യങ്ങളായിരിക്കുന്നു ബാങ്ക് വായ്പയും സ്വകാര്യ ബ്ളേഡ് വായ്പയും. കുടുംബങ്ങളിലെ സുപ്രധാനമായ ആവശ്യങ്ങള്‍ക്ക് (വീട്, വിവാഹം) വലിയ തുക ബാങ്ക് വായ്പയെടുക്കുന്നവര്‍, വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് സ്വകാര്യ ബ്ളേഡ് മുതലാളിമാരെ ആശ്രയിക്കുന്നു. ഇങ്ങനെ, വിവിധ പലിശ നിരക്കുകളിലുള്ള ഒട്ടേറെ വായ്പകള്‍ കുടുംബങ്ങളുടെ സാമ്പത്തിക അവസ്ഥയെ നിര്‍ണ്ണായകമായി സ്വാധീനിക്കുന്നു. അധ്വാനത്തിന്റെ നല്ലൊരു പങ്കും തങ്ങളുടെ ജീവിതത്തിന് യാതൊരു പ്രയോജനവും നല്‍കാത്തതും പ്രത്യുല്‍പാദനപരവുമല്ലാത്ത പലിശ എന്ന ചിലവിനത്തിലേക്കായി മാത്രം മാറ്റപ്പെടുന്നു. ഇവരുടെ സാമ്പത്തികാവശ്യങ്ങള്‍ ന്യായമായി നിവര്‍ത്തിക്കപ്പെടുന്ന പക്ഷം സാമ്പത്തിക വ്യവസ്ഥക്ക് അതു നല്‍കുന്ന ഉണര്‍വ് അത്ഭുതാവഹമായിരിക്കും. അടിസ്ഥാന ജനവിഭാഗങ്ങളുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മൂലം ഉത്തേജനം ലഭ്യമാകുന്നത് സാമ്പത്തിക വ്യവസ്ഥയുടെ ഏറ്റവും അടിത്തട്ടിലാണ് എന്നതാണ് ഇതിനു കാരണം.

സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അരാജകപരമായ അവസ്ഥ ദരിദ്രരിലും ഇടത്തരക്കാരിലും സാമൂഹ്യപരമായ അരക്ഷിതാവസ്ഥയാണ് സൃഷ്ടിക്കുന്നത്. ഒരു പരിധിവരെ സാമൂഹ്യ സുരക്ഷിതത്വത്തിന് അനുകൂലമായ പ്രതികരണങ്ങള്‍ സാമ്പത്തിക രംഗത്തെ നീതിപൂര്‍വ്വമായ വിതരണം ഉറപ്പ് വരുത്തുന്നു. അതിനാല്‍ തന്നെ, ഇത്തരം ജനവിഭാഗങ്ങള്‍ക്കിടയില്‍ നടത്തുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സ്വാധീനം സൃഷ്ടിക്കാനാവും.

അധ്വാനത്തിന്റെ പ്രത്യുല്‍പാദനപരമായ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ പലിശ തടസ്സപ്പെടുത്തുന്നു എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നതില്‍ നമ്മുടെ ഭരണകൂടം പരാജയപ്പെടുന്നു. അതിനാലാണ്, കേരളത്തിലെ സര്‍ക്കാര്‍ നിയന്ത്രിത സ്വയം സഹായ സംഘങ്ങള്‍ക്ക് പലിശയെ ഒഴിച്ചു നിര്‍ത്തി ബദല്‍ കാഴ്ചവക്കാനാവാത്തത്. സ്വകാര്യ സ്വയം സഹായ സംഘങ്ങള്‍ പരമ്പരാഗത കാഴ്ചപ്പാടുകളെ നിരാകരിക്കാനോ, പുതിയ അന്വേഷണങ്ങള്‍ നടത്തുന്നതിനോ താത്പര്യപ്പെടുന്നുമില്ല. ശാക്തീകരണമെന്നതിനെ വ്യക്തികളിലെ പരിമിതമായ നിലപാടുകളിലേക്ക് മാത്രം ഒതുക്കാതെ,സാമ്പത്തിക ശാക്തീകരണം വഴി കുടുംബങ്ങളേയും കുടുംബാംഗങ്ങളേയും സമഗ്രമായി മുഖ്യധാരയിലേക്കെത്തിക്കാനാകാവുന്ന ആസൂത്രിതമായ പ്രവര്‍ത്തനങ്ങളായി മാറ്റി തീര്‍ക്കാതെ പോകുന്നതിന്റെ ഭവിഷ്യത്തുകള്‍ ചെറുതല്ല.

കുടുംബത്തിന്റെ ദാരിദ്യ്രമെന്നത് സ്ത്രീകളില്‍ ഒതുക്കപ്പെടുകയോ അല്ലെങ്കില്‍ അവരിലേക്ക് ചുരുക്കപ്പെടുകയോ ചെയ്യുന്നു. അതിനാല്‍ തന്നെ കുടുംബത്തിന്റെ ശാക്തീകരണം ആണ് സ്ത്രീ ശാക്തീകരണത്തിന്റെ ഏറ്റവും വലിയ ഉപാധി എന്നത് അംഗീകരിച്ചേ തീരൂ.

സ്ത്രീ ശാക്തീകരണമെന്നത് വാക്കുകള്‍ക്കപ്പുറം പ്രായോഗികമാകണമെങ്കില്‍ കുടുംബത്തിന്റെ സാമ്പത്തിക സ്വാശ്രയത്വം പ്രാവര്‍ത്തികമാകേണ്ടതുണ്ട്. കുടുംബത്തിന്റെ ദാരിദ്രാവസ്ഥയും അനാരോഗ്യപരമായ ചുറ്റുപാടുകളും അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകളാണ്. 'മുണ്ട് മുറുക്കിയുടുക്കേണ്ടി വരുന്നവര്‍' അവര്‍ മാത്രമായി മാറുന്നു. കുടുംബത്തിന്റെ വര്‍ദ്ധിച്ചുവരുന്ന സാമ്പത്തികാവശ്യങ്ങളോട് പ്രതികരിക്കേണ്ടി വരുന്ന സ്ത്രീകള്‍ ഇരട്ട തൊഴിലാളികളായി മാറുന്നു. വീടിന് പുറത്ത് ജോലി ചെയ്യേണ്ടി വരുമ്പോള്‍ പുരുഷന്റെ പകുതി കൂലിക്ക് മാത്രം അര്‍ഹതയുള്ളവളും, വീടിനകത്ത് പ്രതിഫലാര്‍ഹമോ പരിഗണനാര്‍ഹമോ പോലും അല്ലാത്ത കൂലിയില്ലാത്ത ജോലിക്കാരിയും മാത്രമായി സ്ത്രീ മാറ്റിനിര്‍ത്തപ്പെടുന്നു. സമ്മര്‍ദ്ദങ്ങള്‍, തികഞ്ഞ യാഥാര്‍ത്ഥ്യമായി മാറുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്.

കുടുംബങ്ങളിലെ സാമ്പത്തികാവശ്യങ്ങളില്‍ സ്ത്രീകള്‍ കൂടി പങ്ക് വഹിക്കേണ്ടി വരുന്ന വര്‍ത്തമാന അവസ്ഥയില്‍ സ്ത്രീകള്‍ക്ക് അവരുടെ തന്നെ സ്വയം സഹായ സംഘങ്ങള്‍ നല്‍കുന്ന മൈക്രോ ക്രെഡിറ്റുകള്‍ തികച്ചും പ്രസക്തമാണ്. എന്നാല്‍ പലിശാധിഷ്ഠിതമായ വ്യവസ്ഥയുടെ പ്രത്യക്ഷമായ തിയെ മറികടക്കാന്‍ പരമ്പരാഗതമായ സ്വയംസഹായ സംഘങ്ങള്‍ക്ക് കഴിഞ്ഞില്ല എന്നതാണ് ഇവയുടെ ഏറ്റവും വലിയ ദൌര്‍ബല്യം.

പലിശാധിഷ്ഠിതമായ വായ്പ വിതരണത്തിന് ബദല്‍ മാതൃക സൃഷ്ടിക്കുകയായിരുന്നു പരിമിതകള്‍ക്കിടയിലും കേരളത്തിലെ പലിശരഹിത നിധികള്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത്. പലിശയെന്ന ചൂഷണത്തെ ചെറുക്കുന്ന ഇത്തരം കൊച്ചു സംരംഭങ്ങള്‍ പുതിയ കാലത്തിന്റെ ചുവരെഴുത്ത് വായിക്കുന്നവരില്‍ മുന്നില്‍ നില്‍ക്കുന്നവരാണ്.

പലിശയ്ക്കെതിരെ ബദല്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ച ചെറു കൂട്ടായ്മകള്‍ തങ്ങളുടെ പ്രവര്‍ത്തന രീതികളില്‍ വരുത്തിയ മാറ്റങ്ങളേയും അവയ്ക്ക് ലഭിച്ച പൊതുജന സ്വീകാര്യതയും പഠനവിധേയമാക്കേണ്ടതുണ്ട്. പൊതുജന സ്വീകാര്യതയും പിന്തുണയും ജനകീയതയുടെ അളവുകോല്‍ തന്നെയാണ്. ലക്ഷങ്ങള്‍ മൂലധനമായുള്ള പലിശ രഹിത വായ്പാ വിതരണ സംവിധാനങ്ങള്‍ അവയുടെ പരമ്പരാഗത കാഴ്ചപ്പാടുകള്‍ മാറ്റിവച്ച് പുതിയ കാലത്തിന്റെ ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ ശ്രമിക്കുന്നപക്ഷം അതിന്റെ ഫലം അത്ഭുതകരമായിരിക്കും.

പലിശ രഹിത വായ്പാ വിതരണം അയല്‍ക്കൂട്ടങ്ങള്‍ (Neighborhood Groups -NHGs) വഴി നടത്തി ഈ രംഗത്ത് ഒരു പുതിയ മാതൃക പരീക്ഷിച്ച ഒരു ചെറു കൂട്ടായ്മയെക്കുറിച്ച ഡോക്യുമെന്ററി ഈ തണലില്‍ ഇത്തിരി നേരംബ്ളോഗില്‍ ഉടന്‍ തന്നെ പോസ്റ്റ് ചെയ്യുന്നതാണ്.

Sunday, November 7, 2010

ഞാനും..............

എന്നെ
ഉറക്കെ പറയാന്‍
എനിക്കിപ്പോള്‍
പേടിയാണ്.

പക്ഷികള്‍ക്ക്
പേടിച്ചോടാന്‍
കൂടിന് മുകളില്‍
ആകാശമുള്ളപ്പോള്‍...

വീടിനകത്ത്
അങ്ങാടിയില്‍
പെരുവഴിയില്‍
ഞാനൊറ്റക്കാകുമ്പോള്‍...

പാറിപ്പോകാന്‍
പുതിയ ആകാശം,പുതിയ ഭൂമി
ഇല്ല,എ ന്റെ സ്വപ്നങ്ങള്‍
എനിക്ക് വില്ക്കാനാവില്ല.