
Friday, December 31, 2010
കൂട്ടുകാരിയുടെ ഓര്‍മ്മ

Sunday, December 26, 2010
ഞാനും - 2

Sunday, December 5, 2010
ഇല്ല . . . . കണ്ണാടിക്ക് ഒന്നും പറയാനില്ല.


Sunday, November 28, 2010
കേള്‍വി വൈകല്യത്തെ അതിജയിക്കുക
Tuesday, November 23, 2010
ഗ്രാമശാക്തീകരണത്തിന്റെ തണല്‍ വഴി
പ്രദേശത്തെ ദാരിദ്യ്ര നിര്മ്മാര്ജ്ജാനത്തിന് എന്ത് ചെയ്യാനാകുമെന്ന ഏതാനും സുമനസ്സുകളുടെ അന്വേഷണത്തില്‍ നിന്നുമാണ് 'തണല്‍' രൂപം കൊള്ളുന്നത്. പ്രദേശത്തെ അഞ്ച് കോളനികള്‍ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തില്‍ അണ്ണാച്ചി, ബ്ളേഡ് പലിശക്കാര്ക്കു്ള്ള പലിശ ബാധ്യത തീര്‍ക്കുന്നതിന് മാത്രമായി അവരുടെ അദ്ധ്വാനത്തിന്റെ ഒരു വലിയ ശതമാനം ചെലവഴിക്കേണ്ടി വരുന്നുണ്ടെന്ന് മനസ്സിലാക്കാനായി. പ്രത്യുല്പാ്ദനപരമല്ലാത്ത ഇത്തരം ചെലവുകളാണ് അവരുടെ ദാരിദ്യ്രത്തിന് കാരണമെന്നും സാമ്പത്തിക രംഗത്തെ സ്വാശ്രയത്തത്തിലൂടെ ഇവരുടെ ദാരിദ്യ്രത്തെ ഒരു പരിധിവരെയെങ്കിലും നിയന്ത്രിക്കാനാകുമെന്നും തണല്‍ പ്രവര്ത്തനകര്ക് വ്യക്തമായി.
പ്രദേശത്തെ സ്ത്രീകളെ ഉള്ക്കൊ ള്ളിച്ച് 10 മുതല്‍ 30 വരെ അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചുകൊണ്ടാണ് 'തണല്‍' പ്രവര്ത്ത്നം ആരംഭിച്ചത്. അറുപതോളം സ്ത്രീകള്‍ ഉള്‍ക്കൊള്ളുന്ന അഞ്ച് അയല്ക്കൂ്ട്ടങ്ങളാണ തണലിന് തുടക്കത്തില്‍ രൂപീകരിക്കാനായത്. എന്നാല്‍ ഇന്ന് 21 അയല്‍ക്കൂട്ടങ്ങളിലായി അറുനൂറിലധികം സ്ത്രീകള്‍ തണലിന് കീഴിലെത്തിക്കഴിഞ്ഞു. അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങള്‍ ആഴ്ചതോറും നല്കുന്ന ചെറിയ തുകകള്‍ സമാഹരിക്കുന്ന നിക്ഷേപ പദ്ധതിയാണ് തണലിന്റെ ഒരു പ്രവര്ത്തുനം. ഒരു വര്ഷെത്തിനിടയില്‍ ഈ വീട്ടമ്മമാര്‍ സ്വരുക്കൂട്ടിയത് ഏഴ് ലക്ഷം രൂപയാണ്. പലതുള്ളി പെരുവെള്ളം എന്നതിന്റെ യഥാര്ത്ഥയ മാതൃക.
അയല്‍ക്കൂട്ടം അംഗങ്ങള്‍ക്ക് നാല് മാസ കാലാവധിയില്‍ നല്കുന്ന പലിശ രഹിത വായ്പയാണ് മറ്റൊരു പദ്ധതി. നാല് മാസത്തിനകം തവണകളായോ ഒന്നിച്ചോ അംഗങ്ങളുടെ സൌകര്യം പോലെ തിരിച്ചടയ്ക്കാവുന്നതാണ്.
അയല്ക്കൂ ട്ടം അംഗങ്ങളുടെ നിക്ഷേപത്തിന്റെ ഇരട്ടി തുക വായ്പ നല്കുന്ന ഒരു ദീര്ഘ്കാല വായ്പ പദ്ധതിയും തണല്‍ ആവിഷ്കരിച്ചിട്ടുണ്ട്. കുടുംബങ്ങളിലെ സുപ്രധാനമായ ആവശ്യങ്ങള്‍ക്ക് അയല്‍ക്കൂട്ടം അംഗങ്ങള്‍ ഈ വായ്പ ഉപയോഗപ്പെടുത്തുന്നു. പലിശ രഹിതമാണ് ഈ വായ്പയും.
അയല്‍ക്കൂട്ടം അംഗങ്ങള്‍ക്ക് സ്വയം തൊഴില്‍ സംരഭങ്ങള്ക്കായും തണല്‍ പലിശരഹിത വായ്പ നല്കു്ന്നു. സ്വയം തൊഴില്‍ സംരംഭത്തിന്റെ തിരഞ്ഞെടുപ്പ് പൂര്ണ്ണുമായും സംരഭകയുടെ അവകാശമാണ്. പരിശീലനം ആവശ്യമെങ്കില്‍ തണല്‍ നല്കുന്നു. ലാഭനഷ്ട പങ്കാളിത്തത്തോട് കൂടിയുള്ള ഈ വായ്പാ സംവിധാനത്തില്‍ മുടക്ക് മുതല്‍ പൂര്‍ണ്ണമായും തിരിച്ചടക്കുന്നതുവരെ സംരംഭത്തില്‍ നിന്നും ലഭിക്കുന്ന ലാഭത്തിന്റെ 10% സംരംഭക തണലിന് നല്കു്ന്നു.
ഇക്കഴിഞ്ഞ ഒരു വര്‍ഷ പ്രവര്ത്തതന കാലയളവില്‍ 17 ലക്ഷത്തോളം രൂപയാണ് തണല്‍ വായ്പ നല്കിനയത്. നാനൂറിലധികം പേര് പലിശ രഹിത വായ്പകള്‍ ഉപയോഗപ്പെടുത്തുകയുണ്ടായി.
ഇത്തരം പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ അയല്‍ക്കൂട്ടം അംഗങ്ങളുടെ ശാക്തീകരണത്തിനും ബോധവല്ക്കരരണത്തിനും തണല്‍ വിവിധ ശ്രമങ്ങള്‍ നടത്തി. നേത്ര പരിശോധനാ ക്യാമ്പ്, പ്രമേഹ രോഗ നിര്ണ്ണ്യ ക്യാമ്പ്, രക്തദാന ഫോറ രൂപീകരണം തുടങ്ങിയ പ്രവര്ത്നരങ്ങളും തണല്‍ നടത്തുകയുണ്ടായി.
ജൈവകൃഷി, അടുക്കളതോട്ട നിര്‍മ്മാണം, സോപ്പ് പൊടി നിര്മ്മാ ണം എന്നിവയിലും തണല്‍ അയല്ക്കൂ ട്ടം അംഗങ്ങള്‍ക്ക് പരിശീലനം ലഭിച്ചു. തണലിന്റെ എട്ടാം നമ്പര്‍ അയല്‍ക്കൂട്ടം അംഗങ്ങളുടെ ജൈവ കൃഷി ഉല്‍പ്പന്നങ്ങള്‍ പ്രാദേശിക മാര്ക്കൈറ്റിലും വില്പപനയ്ക്കെത്തി. സോപ്പുപൊടി നിര്മ്മാ ണ പരിശീലനത്തിലൂടെ ഗുണമേനമയുള്ള സോപ്പുപൊടി സ്വന്തം ഉപയോഗത്തിന് ഉണ്ടാക്കുന്നതിനും ചെറുകിട വില്പനയ്ക്കും ചില അയല്‍ക്കൂട്ടം അംഗങ്ങള്‍ക്ക് സാധ്യമായി.
ഇങ്ങനെ പലിശ രഹിത വായ്പ വിതരണ രംഗത്തും സ്ത്രീ കുടുംബ ശാക്തീകരണത്തിനും ഒരു പുതിയ മാതൃക സൃഷ്ടിക്കാന്‍ ഈ ഒരു വര്ഷത്തിനിടവില്‍ തണലിന് കഴിഞ്ഞു എന്നത് നിസ്സാരമല്ല. പലിശ രഹിത വായ്പ വിതരണത്തില്‍ 'മാറഞ്ചേരി മാതൃക' എന്ന പേരില്‍ ഇത് ഇന്ന് പഠിക്കപ്പെടുന്നു.
പരമ്പരാഗതമായ പലിശ രഹിത വായ്പ വിതരണ സംവിധാനമായി ഒതുങ്ങേണ്ടിയിരുന്ന ഒരു പ്രവര്ത്തയനത്തെ പ്രാദേശിക ദാരിദ്യ്രത്തിന്റെ നിര്മ്മാ ര്ജ്ജ്നത്തിന് ഫലപ്രദമായി ഉപയോഗിക്കാന്‍ പുതിയ ശ്രമങ്ങള്‍ നടത്തിയ തണല്‍ വെല്ഫ്യര്‍ സൊസൈറ്റി അഭിനന്ദനമര്ഹിതക്കുന്നു. എ. അബ്ദുല്‍ ലത്തീഫ് ചെയര്മാദനും എം. കരീം മാസ്റര്‍ സെക്രട്ടറിയുമായുള്ള ഒരു ഡയറക്ടര്‍ ബോര്ഡാകണ് തണലിനെ നയിക്കുന്നത്.
Friday, November 19, 2010
Saturday, November 13, 2010
മാതൃകകള്‍ തേടുന്ന പലിശ രഹിത മൈക്രോ ഫിനാന്‍സിംഗ്
സൂക്ഷ്മതല വായ്പ സംവിധാനങ്ങള്‍ (micro credit programme), സ്വയം സഹായ സംഘങ്ങള്‍ (Self Help Groups - SHGs ) എന്നിവ കേരളീയ സമൂഹത്തിന് പുതുമയുള്ളതല്ല. സ്ത്രീകള്‍ക്കിടയിലാണ് ഇവ വ്യാപകമായി പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ സ്ത്രീ ശാക്തീകരണത്തിനുള്ള പ്രധാന മാര്‍ഗ്ഗമായി വിവിധ സര്‍ക്കാര്‍ ഏജന്‍സികളും എന്‍.ജി.ഒ.കളും ഇവയെ പരിഗണിക്കുന്നു. എന്നാല്‍ സ്ത്രീകളുടെയും കുടുംബങ്ങളുടെയും ശാക്തീകരണത്തിന് സഹായകമാവേണ്ട സ്വയം സഹായ സംഘങ്ങളുടെ സൂക്ഷ്മതല വായ്പ സംവിധാനങ്ങള്‍ എല്ലാം പലിശാധിഷ്ഠിതമാണ്. പലിശാധിഷ്ഠിതമായ സാമ്പത്തിക ക്രമത്തിന്റെ അനിവാര്യത മാത്രമായി ഇതിനെ കാണാന്‍ കഴിയില്ല. മറിച്ച്, പുതിയ ഇരകളെ തേടിപ്പിടിച്ച് തളച്ചിടുന്ന കെണികളുടെ രൂപപ്പെടലായും ഇതിനെ വിലയിരുത്താവുന്നതാണ്.
കേരളത്തിലെ ഗ്രാമ,നഗര ഇടത്തരം നഗരങ്ങളിലെ ഇടത്തരക്കാരുടെയും ദരിദ്രരുടെയും ജീവിതത്തില്‍ ഒഴിച്ച് കൂടാനാവാത്ത രണ്ട് കാര്യങ്ങളായിരിക്കുന്നു ബാങ്ക് വായ്പയും സ്വകാര്യ ബ്ളേഡ് വായ്പയും. കുടുംബങ്ങളിലെ സുപ്രധാനമായ ആവശ്യങ്ങള്‍ക്ക് (വീട്, വിവാഹം) വലിയ തുക ബാങ്ക് വായ്പയെടുക്കുന്നവര്‍, വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് സ്വകാര്യ ബ്ളേഡ് മുതലാളിമാരെ ആശ്രയിക്കുന്നു. ഇങ്ങനെ, വിവിധ പലിശ നിരക്കുകളിലുള്ള ഒട്ടേറെ വായ്പകള്‍ കുടുംബങ്ങളുടെ സാമ്പത്തിക അവസ്ഥയെ നിര്‍ണ്ണായകമായി സ്വാധീനിക്കുന്നു. അധ്വാനത്തിന്റെ നല്ലൊരു പങ്കും തങ്ങളുടെ ജീവിതത്തിന് യാതൊരു പ്രയോജനവും നല്‍കാത്തതും പ്രത്യുല്‍പാദനപരവുമല്ലാത്ത പലിശ എന്ന ചിലവിനത്തിലേക്കായി മാത്രം മാറ്റപ്പെടുന്നു. ഇവരുടെ സാമ്പത്തികാവശ്യങ്ങള്‍ ന്യായമായി നിവര്‍ത്തിക്കപ്പെടുന്ന പക്ഷം സാമ്പത്തിക വ്യവസ്ഥക്ക് അതു നല്കുന്ന ഉണര്‍വ് അത്ഭുതാവഹമായിരിക്കും. അടിസ്ഥാന ജനവിഭാഗങ്ങളുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മൂലം ഉത്തേജനം ലഭ്യമാകുന്നത് സാമ്പത്തിക വ്യവസ്ഥയുടെ ഏറ്റവും അടിത്തട്ടിലാണ് എന്നതാണ് ഇതിനു കാരണം.
സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അരാജകപരമായ അവസ്ഥ ദരിദ്രരിലും ഇടത്തരക്കാരിലും സാമൂഹ്യപരമായ അരക്ഷിതാവസ്ഥയാണ് സൃഷ്ടിക്കുന്നത്. ഒരു പരിധിവരെ സാമൂഹ്യ സുരക്ഷിതത്വത്തിന് അനുകൂലമായ പ്രതികരണങ്ങള്‍ സാമ്പത്തിക രംഗത്തെ നീതിപൂര്‍വ്വമായ വിതരണം ഉറപ്പ് വരുത്തുന്നു. അതിനാല്‍ തന്നെ, ഇത്തരം ജനവിഭാഗങ്ങള്‍ക്കിടയില്‍ നടത്തുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സ്വാധീനം സൃഷ്ടിക്കാനാവും.
അധ്വാനത്തിന്റെ പ്രത്യുല്പാദനപരമായ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ പലിശ തടസ്സപ്പെടുത്തുന്നു എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നതില്‍ നമ്മുടെ ഭരണകൂടം പരാജയപ്പെടുന്നു. അതിനാലാണ്, കേരളത്തിലെ സര്‍ക്കാര്‍ നിയന്ത്രിത സ്വയം സഹായ സംഘങ്ങള്‍ക്ക് പലിശയെ ഒഴിച്ചു നിര്‍ത്തി ബദല്‍ കാഴ്ചവക്കാനാവാത്തത്. സ്വകാര്യ സ്വയം സഹായ സംഘങ്ങള്‍ പരമ്പരാഗത കാഴ്ചപ്പാടുകളെ നിരാകരിക്കാനോ, പുതിയ അന്വേഷണങ്ങള്‍ നടത്തുന്നതിനോ താത്പര്യപ്പെടുന്നുമില്ല. ശാക്തീകരണമെന്നതിനെ വ്യക്തികളിലെ പരിമിതമായ നിലപാടുകളിലേക്ക് മാത്രം ഒതുക്കാതെ,സാമ്പത്തിക ശാക്തീകരണം വഴി കുടുംബങ്ങളേയും കുടുംബാംഗങ്ങളേയും സമഗ്രമായി മുഖ്യധാരയിലേക്കെത്തിക്കാനാകാവുന്ന ആസൂത്രിതമായ പ്രവര്‍ത്തനങ്ങളായി മാറ്റി തീര്‍ക്കാതെ പോകുന്നതിന്റെ ഭവിഷ്യത്തുകള്‍ ചെറുതല്ല.
കുടുംബത്തിന്റെ ദാരിദ്യ്രമെന്നത് സ്ത്രീകളില്‍ ഒതുക്കപ്പെടുകയോ അല്ലെങ്കില്‍ അവരിലേക്ക് ചുരുക്കപ്പെടുകയോ ചെയ്യുന്നു. അതിനാല്‍ തന്നെ കുടുംബത്തിന്റെ ശാക്തീകരണം ആണ് സ്ത്രീ ശാക്തീകരണത്തിന്റെ ഏറ്റവും വലിയ ഉപാധി എന്നത് അംഗീകരിച്ചേ തീരൂ.
സ്ത്രീ ശാക്തീകരണമെന്നത് വാക്കുകള്‍ക്കപ്പുറം പ്രായോഗികമാകണമെങ്കില്‍ കുടുംബത്തിന്റെ സാമ്പത്തിക സ്വാശ്രയത്വം പ്രാവര്‍ത്തികമാകേണ്ടതുണ്ട്. കുടുംബത്തിന്റെ ദാരിദ്രാവസ്ഥയും അനാരോഗ്യപരമായ ചുറ്റുപാടുകളും അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകളാണ്. 'മുണ്ട് മുറുക്കിയുടുക്കേണ്ടി വരുന്നവര്‍' അവര്‍ മാത്രമായി മാറുന്നു. കുടുംബത്തിന്റെ വര്‍ദ്ധിച്ചുവരുന്ന സാമ്പത്തികാവശ്യങ്ങളോട് പ്രതികരിക്കേണ്ടി വരുന്ന സ്ത്രീകള്‍ ഇരട്ട തൊഴിലാളികളായി മാറുന്നു. വീടിന് പുറത്ത് ജോലി ചെയ്യേണ്ടി വരുമ്പോള്‍ പുരുഷന്റെ പകുതി കൂലിക്ക് മാത്രം അര്‍ഹതയുള്ളവളും, വീടിനകത്ത് പ്രതിഫലാര്‍ഹമോ പരിഗണനാര്‍ഹമോ പോലും അല്ലാത്ത കൂലിയില്ലാത്ത ജോലിക്കാരിയും മാത്രമായി സ്ത്രീ മാറ്റിനിര്‍ത്തപ്പെടുന്നു. സമ്മര്‍ദ്ദങ്ങള്‍, തികഞ്ഞ യാഥാര്‍ത്ഥ്യമായി മാറുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്.
കുടുംബങ്ങളിലെ സാമ്പത്തികാവശ്യങ്ങളില്‍ സ്ത്രീകള്‍ കൂടി പങ്ക് വഹിക്കേണ്ടി വരുന്ന വര്‍ത്തമാന അവസ്ഥയില്‍ സ്ത്രീകള്‍ക്ക് അവരുടെ തന്നെ സ്വയം സഹായ സംഘങ്ങള്‍ നല്കുന്ന മൈക്രോ ക്രെഡിറ്റുകള്‍ തികച്ചും പ്രസക്തമാണ്. എന്നാല്‍ പലിശാധിഷ്ഠിതമായ വ്യവസ്ഥയുടെ പ്രത്യക്ഷമായ തി•യെ മറികടക്കാന്‍ പരമ്പരാഗതമായ സ്വയംസഹായ സംഘങ്ങള്‍ക്ക് കഴിഞ്ഞില്ല എന്നതാണ് ഇവയുടെ ഏറ്റവും വലിയ ദൌര്‍ബല്യം.
പലിശാധിഷ്ഠിതമായ വായ്പ വിതരണത്തിന് ബദല്‍ മാതൃക സൃഷ്ടിക്കുകയായിരുന്നു പരിമിതകള്‍ക്കിടയിലും കേരളത്തിലെ പലിശരഹിത നിധികള്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത്. പലിശയെന്ന ചൂഷണത്തെ ചെറുക്കുന്ന ഇത്തരം കൊച്ചു സംരംഭങ്ങള്‍ പുതിയ കാലത്തിന്റെ ചുവരെഴുത്ത് വായിക്കുന്നവരില്‍ മുന്നില്‍ നില്‍ക്കുന്നവരാണ്.
പലിശയ്ക്കെതിരെ ബദല്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ച ചെറു കൂട്ടായ്മകള്‍ തങ്ങളുടെ പ്രവര്‍ത്തന രീതികളില്‍ വരുത്തിയ മാറ്റങ്ങളേയും അവയ്ക്ക് ലഭിച്ച പൊതുജന സ്വീകാര്യതയും പഠനവിധേയമാക്കേണ്ടതുണ്ട്. പൊതുജന സ്വീകാര്യതയും പിന്തുണയും ജനകീയതയുടെ അളവുകോല്‍ തന്നെയാണ്. ലക്ഷങ്ങള്‍ മൂലധനമായുള്ള പലിശ രഹിത വായ്പാ വിതരണ സംവിധാനങ്ങള്‍ അവയുടെ പരമ്പരാഗത കാഴ്ചപ്പാടുകള്‍ മാറ്റിവച്ച് പുതിയ കാലത്തിന്റെ ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ ശ്രമിക്കുന്നപക്ഷം അതിന്റെ ഫലം അത്ഭുതകരമായിരിക്കും.
പലിശ രഹിത വായ്പാ വിതരണം അയല്‍ക്കൂട്ടങ്ങള്‍ (Neighborhood Groups -NHGs) വഴി നടത്തി ഈ രംഗത്ത് ഒരു പുതിയ മാതൃക പരീക്ഷിച്ച ഒരു ചെറു കൂട്ടായ്മയെക്കുറിച്ച ഡോക്യുമെന്ററി “ഈ തണലില്‍ ഇത്തിരി നേരം” ബ്ളോഗില്‍ ഉടന്‍ തന്നെ പോസ്റ്റ് ചെയ്യുന്നതാണ്.
Sunday, November 7, 2010
ഞാനും..............
Wednesday, October 20, 2010
ആധാറിനെ ചൊല്ലി ആധി
ഇന്ത്യാ ഗവണ്മെന്റ് ഓരോ ഇന്ത്യക്കാരനും നല്കാ ന് ഉദ്ദേശിക്കുന്ന യുണീക്ക് ഐഡന്റിഫിക്കേഷ ന് (ആധാര്‍ അനന്യ തിരിച്ചറിയല്‍ സംഖ്യ - യു.ഐ.ഡി) നെ ചൊല്ലി നമ്മുടെ പൌരാവകാശ പ്രവര്‍ത്തക ര്‍ ആശങ്കക ള്‍ പങ്കുവെക്കാ ന് തുടങ്ങിയിരിക്കുന്നു.മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിക്കുന്നുവെങ്കിലും ചിലരെങ്കിലും ഇടപെട്ട് തുടങ്ങി.(മാധ്യമം ആഴ്ചപ്പതിപ്പ് -ലക്കം 661 - 2010 ഒക്ടോബ ര്‍ 18).പൌരന്റെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമായും,ഭരണകൂടത്തിന്റെ ചാപ്പയടിക്കലായും ഇതിനെ വിലയിരുത്തുന്നവരുണ്ട്.ശേഖരിക്കുന്ന വിവരങ്ങളുടെ സുരക്ഷിതത്വവും ദുരുപയോഗത്തിനുള്ള സാധ്യതകളും ചര്‍ച്ച ചെയ്യപ്പെടുന്നു. ഭരണകൂടത്തിന്റെ നിത്യ നിരീക്ഷണത്തിനുള്ള പുതിയ സാധ്യതകളായി ഇതിനെ ചിലര്‍ വായിക്കുന്നു.എവിടെയും ഭരണകൂടത്തിന്റെ അരുതായ്മകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന പൌരാവകാശ പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിക്കാന്‍ അവരെ തുടര്‍ച്ചയായ സംശയരോഗികളായിഭരണകൂടങ്ങള് ചിത്രീകരിക്കാറുണ്ട്.ഭരണകൂടത്തിന്റെ അരുതായ്മകളെയും ജനാധിപത്യ വിരുദ്ധതയെയും കുറിച്ച് പൊതു അഭിപ്രായം രൂപീകരിക്കരിക്കുന്നതിലുള്ള ഇവരുടെ പങ്ക് കുറച്ച് കാണിക്കാനോ തമസ്കരിക്കാനോ ഉള്ള പ്രതിരോധം മാത്രമായി ഇതിനെ വിലയിരുത്തലാണ് പതിവ്.സിവില്‍ സമൂഹത്തിന്റെ ജനാധിപത്യ അവകാശ സംരക്ഷണങ്ങളില്‍ നമ്മുടെ രാജ്യത്തെ പൌരാവകാശ പ്രവര്‍ത്തക ര്‍ വഹിക്കുന്ന പങ്ക് കുറച്ച് കാണേണ്ടതില്ല.എങ്കിലും യു.ഐ.ഡി -യെ ചൊല്ലിയുള്ള ആശങ്കകള്‍ പലതും അസ്ഥാനത്തല്ലേ എന്ന് സംശയയിക്കേണ്ടതായി വരുന്നു.
സുതാര്യതയാണ് ഒരു ജനാധിപത്യ ഭരണകൂടത്തിന് പ്രഥമവും പ്രധാനവുമായി ഉണ്ടാവേണ്ട സവിശേഷത.ഈ സുതാര്യതക്ക് ഏറ്റവും ആധികാരികത നല്കുവാന് ആധാ ര്‍ എന്ന ഈ തിരിച്ചറിയ ല്‍ കാര്‍ഡിന് കഴിയും.വിഭവങ്ങളുടെ വിതരണത്തില്‍ പാലിക്കപ്പെടേണ്ട ജനാധിപത്യ മര്യാദകള്‍ പാലിക്കപ്പെടണമെങ്കി ല്‍ മാനദണ്ഡങ്ങളുടെ രൂപീകരണവും അവ പാലിക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്താനുള്ള സംവിധാനങ്ങളും ആവശ്യമാണ്.പൌരനെക്കുറിച്ച് ലഭ്യമാകുന്ന ക്രോഡീകരിച്ച വിവരങ്ങള്‍ ഭരണകൂടം അതിന്റെ സേവന പരിപാടികള്‍ക്ക് സഹായകരമായും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വിവര ശേഖരണത്തിനും ഉപയോഗപ്പടുത്തുന്നുവെങ്കില് അതിനെ തെറ്റിദ്ധരിക്കേണ്ടതില്ല.വ്യക്തി സ്വാതന്ത്യ്രത്തിന്റെ അടിസ്ഥാന തത്ത്വങ്ങളെ അതൊരിക്കലും അലോസരപ്പെടുത്തേണ്ടതില്ല.പൊതു സമൂഹത്തിന്റെ കൂടുതലായുള്ള ജനാധിപത്യവത്കരണമാണ് ആധാറിലൂടെ സംഭവിക്കുക.ഭരണകൂടം വിവരങ്ങള്‍ ശേഖരിക്കെട്ടെ. അല്ലെങ്കിലും ഈ വിവരവിസ്ഫോടനങ്ങളുടെ കാലത്ത് അത്ര രഹസ്യാത്മകമാണോ മനുഷ്യജീവിതം.
Tuesday, October 19, 2010
ചില അരാഷ്ടീയ പ്രസ്താവനകള്‍
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്ലാവരും വികസനത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.വികസനത്തില്‍ രാഷ്ട്രീയം വേണ്ട എന്നതാണ് പൊതു അഭിപ്രായം (സര്‍വ്വകക്ഷി സമവായം).പക്ഷേ വികസനനത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് ഇവരാരും സംസാരിക്കുന്നില്ല. രാഷ്ട്രീയമില്ല എന്നത് നിഷ്പക്ഷതയുടെ ഏറ്റവും മികച്ച അഭിമാന പ്രസ്താവനയായി കണക്കാക്കപ്പെടുന്ന കേരളീയ പശ്ചാത്തലത്തില്‍ ഈ രാഷ്ട്രീയ പ്രസ്താവന ഒരു കൌതുക വാര്‍ത്തയുടെ ശ്രദ്ധ പോലും ലഭിക്കാതെ തമസ്കരിക്കപ്പെടുന്നു.അമിതമായ കക്ഷി രാഷ്ടീയത്തെക്കുറിച്ചാണ് ഈ ആശങ്കയെങ്കില്‍ ഏറ്റവും കുറഞ്ഞത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷി രാഷ്ടീയമുക്തമാക്കാനായിരുന്നു ഇവരുടെ ആദ്യ പ്രസ്താവന പുറത്ത് വരേണ്ടിയിരുന്നത്.രാഷ്ടീയരഹിതമായ ജീവിതത്തെക്കുറിച്ച് ഏറെ വാചാലമാകുന്നവര്‍ മനുഷ്യനെന്നത് സാമൂഹ്യ ജീവിയാണ് എന്നതോടൊപ്പം ഒരു രാഷ്ടീയ ജീവി കൂടിയാണ് എന്നത് വിസ്മരിക്കുകയാണ്.ഇതിനെ സ്വാര്‍ത്ഥതയുടെ രാഷ്ടീയം അല്ലെങ്കില്‍ രാഷ്ടീയത്തിന്റെ അരാഷ്ടീയവത്കരണം എന്ന് വിശേഷിപ്പിക്കാതിരിക്കാനാവില്ല.
ഭൂമിയുടെ, വികസനത്തിന്റെ, ഭക്ഷണത്തിന്റെ, വിശപ്പിന്റെ, വിദ്യാഭ്യാസത്തിന്റെ, സംസ്കാരത്തിന്റെ, മതത്തിന്റെ, കലയുടെ തുടങ്ങിയവയുടെ ജീവിതഗന്ധിയായ രാഷ്ടീയം തിരിച്ചറിയുകയും അതിനെ ജനപക്ഷത്ത് നിന്ന് മുന്നോട്ട് കൊണ്ടു പോവുകയും ചെയ്യുന്ന നാളെയുടെ പുതിയ രാഷ്ടീയത്തിന്റെ ഉദയത്തെക്കുറിച്ച തീപിടിച്ച ചിന്തകള്‍ മുന്നോട്ട് നീക്കാന്‍ കേരളീയ പൊതു സമൂഹം കരുത്ത് നേനടേണ്ടതുണ്ട്.