Wednesday, October 20, 2010

ആധാറിനെ ചൊല്ലി ആധി

ഇന്ത്യാ ഗവണ്‍മെന്റ് ഓരോ ഇന്ത്യക്കാരനും നല്കാ ന്‍ ഉദ്ദേശിക്കുന്ന യുണീക്ക് ഐഡന്റിഫിക്കേഷ ന്‍ (ആധാര്‍ അനന്യ തിരിച്ചറിയല്‍ സംഖ്യ - യു.ഐ.ഡി) നെ ചൊല്ലി നമ്മുടെ പൌരാവകാശ പ്രവര്‍ത്തക ര്‍ ആശങ്കക ള്‍ പങ്കുവെക്കാ ന്‍ തുടങ്ങിയിരിക്കുന്നു.മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിക്കുന്നുവെങ്കിലും ചിലരെങ്കിലും ഇടപെട്ട് തുടങ്ങി.(മാധ്യമം ആഴ്ചപ്പതിപ്പ് -ലക്കം 661 - 2010 ഒക്ടോബ ര്‍ 18).പൌരന്റെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമായും,ഭരണകൂടത്തിന്റെ ചാപ്പയടിക്കലായും ഇതിനെ വിലയിരുത്തുന്നവരുണ്ട്.ശേഖരിക്കുന്ന വിവരങ്ങളുടെ സുരക്ഷിതത്വവും ദുരുപയോഗത്തിനുള്ള സാധ്യതകളും ചര്‍ച്ച ചെയ്യപ്പെടുന്നു. ഭരണകൂടത്തിന്റെ നിത്യ നിരീക്ഷണത്തിനുള്ള പുതിയ സാധ്യതകളായി ഇതിനെ ചിലര്‍ വായിക്കുന്നു.എവിടെയും ഭരണകൂടത്തിന്റെ അരുതായ്മകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന പൌരാവകാശ പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിക്കാന്‍ അവരെ തുടര്‍ച്ചയായ സംശയരോഗികളായിഭരണകൂടങ്ങള്‍ ചിത്രീകരിക്കാറുണ്ട്.ഭരണകൂടത്തിന്റെ അരുതായ്മകളെയും ജനാധിപത്യ വിരുദ്ധതയെയും കുറിച്ച് പൊതു അഭിപ്രായം രൂപീകരിക്കരിക്കുന്നതിലുള്ള ഇവരുടെ പങ്ക് കുറച്ച് കാണിക്കാനോ തമസ്കരിക്കാനോ ഉള്ള പ്രതിരോധം മാത്രമായി ഇതിനെ വിലയിരുത്തലാണ് പതിവ്.സിവില്‍ സമൂഹത്തിന്റെ ജനാധിപത്യ അവകാശ സംരക്ഷണങ്ങളില്‍ നമ്മുടെ രാജ്യത്തെ പൌരാവകാശ പ്രവര്‍ത്തക ര്‍ വഹിക്കുന്ന പങ്ക് കുറച്ച് കാണേണ്ടതില്ല.എങ്കിലും യു.ഐ.ഡി -യെ ചൊല്ലിയുള്ള ആശങ്കകള്‍ പലതും അസ്ഥാനത്തല്ലേ എന്ന് സംശയയിക്കേണ്ടതായി വരുന്നു.

സുതാര്യതയാണ് ഒരു ജനാധിപത്യ ഭരണകൂടത്തിന് പ്രഥമവും പ്രധാനവുമായി ഉണ്ടാവേണ്ട സവിശേഷത.ഈ സുതാര്യതക്ക് ഏറ്റവും ആധികാരികത നല്കുവാന്‍ ആധാ ര്‍ എന്ന ഈ തിരിച്ചറിയ ല്‍ കാര്‍ഡിന് കഴിയും.വിഭവങ്ങളുടെ വിതരണത്തില്‍ പാലിക്കപ്പെടേണ്ട ജനാധിപത്യ മര്യാദകള്‍ പാലിക്കപ്പെടണമെങ്കി ല്‍ മാനദണ്ഡങ്ങളുടെ രൂപീകരണവും അവ പാലിക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്താനുള്ള സംവിധാനങ്ങളും ആവശ്യമാണ്.പൌരനെക്കുറിച്ച് ലഭ്യമാകുന്ന ക്രോഡീകരിച്ച വിവരങ്ങള്‍ ഭരണകൂടം അതിന്റെ സേവന പരിപാടികള്‍ക്ക് സഹായകരമായും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വിവര ശേഖരണത്തിനും ഉപയോഗപ്പടുത്തുന്നുവെങ്കില്‍ അതിനെ തെറ്റിദ്ധരിക്കേണ്ടതില്ല.വ്യക്തി സ്വാതന്ത്യ്രത്തിന്റെ അടിസ്ഥാന തത്ത്വങ്ങളെ അതൊരിക്കലും അലോസരപ്പെടുത്തേണ്ടതില്ല.പൊതു സമൂഹത്തിന്റെ കൂടുതലായുള്ള ജനാധിപത്യവത്കരണമാണ് ആധാറിലൂടെ സംഭവിക്കുക.ഭരണകൂടം വിവരങ്ങള്‍ ശേഖരിക്കെട്ടെ. അല്ലെങ്കിലും ഈ വിവരവിസ്ഫോടനങ്ങളുടെ കാലത്ത് അത്ര രഹസ്യാത്മകമാണോ മനുഷ്യജീവിതം.

Tuesday, October 19, 2010

ചില അരാഷ്ടീയ പ്രസ്താവനകള്‍

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്ലാവരും വികസനത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.വികസനത്തില്‍ രാഷ്ട്രീയം വേണ്ട എന്നതാണ് പൊതു അഭിപ്രായം (സര്‍വ്വകക്ഷി സമവായം).പക്ഷേ വികസനനത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് ഇവരാരും സംസാരിക്കുന്നില്ല. രാഷ്ട്രീയമില്ല എന്നത് നിഷ്പക്ഷതയുടെ ഏറ്റവും മികച്ച അഭിമാന പ്രസ്താവനയായി കണക്കാക്കപ്പെടുന്ന കേരളീയ പശ്ചാത്തലത്തില്‍ ഈ രാഷ്ട്രീയ പ്രസ്താവന ഒരു കൌതുക വാര്‍ത്തയുടെ ശ്രദ്ധ പോലും ലഭിക്കാതെ തമസ്കരിക്കപ്പെടുന്നു.അമിതമായ കക്ഷി രാഷ്ടീയത്തെക്കുറിച്ചാണ് ഈ ആശങ്കയെങ്കില്‍ ഏറ്റവും കുറഞ്ഞത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷി രാഷ്ടീയമുക്തമാക്കാനായിരുന്നു ഇവരുടെ ആദ്യ പ്രസ്താവന പുറത്ത് വരേണ്ടിയിരുന്നത്.രാഷ്ടീയരഹിതമായ ജീവിതത്തെക്കുറിച്ച് ഏറെ വാചാലമാകുന്നവര്‍ മനുഷ്യനെന്നത് സാമൂഹ്യ ജീവിയാണ് എന്നതോടൊപ്പം ഒരു രാഷ്ടീയ ജീവി കൂടിയാണ് എന്നത് വിസ്മരിക്കുകയാണ്.ഇതിനെ സ്വാര്‍ത്ഥതയുടെ രാഷ്ടീയം അല്ലെങ്കില്‍ രാഷ്ടീയത്തിന്റെ അരാഷ്ടീയവത്കരണം എന്ന് വിശേഷിപ്പിക്കാതിരിക്കാനാവില്ല.

ഭൂമിയുടെ, വികസനത്തിന്റെ, ഭക്ഷണത്തിന്റെ, വിശപ്പിന്റെ, വിദ്യാഭ്യാസത്തിന്റെ, സംസ്കാരത്തിന്റെ, മതത്തിന്റെ, കലയുടെ തുടങ്ങിയവയുടെ ജീവിതഗന്ധിയായ രാഷ്ടീയം തിരിച്ചറിയുകയും അതിനെ ജനപക്ഷത്ത് നിന്ന് മുന്നോട്ട് കൊണ്ടു പോവുകയും ചെയ്യുന്ന നാളെയുടെ പുതിയ രാഷ്ടീയത്തിന്റെ ഉദയത്തെക്കുറിച്ച തീപിടിച്ച ചിന്തകള്‍ മുന്നോട്ട് നീക്കാന്‍ കേരളീയ പൊതു സമൂഹം കരുത്ത് നേനടേണ്ടതുണ്ട്.

Monday, October 18, 2010

കഥ + കാര്യം


ഇതൊരു മുന്‍കൂര്‍ ജാമ്യമല്ല.
കഥയില്ലാത്ത ജീവിതമോ
കാര്യമില്ലാത്ത കഥയോ
ഇല്ലാത്തതിനാല്‍
കഥ + കാര്യം
ഒരു ചെറിയ ശരി മാത്രമാണ്.
അതിനാല്‍
ബൂലോഗത്തില്‍ ഇടം തേടിയെത്തിയ
ഈ നവാഗതനെ
വായിച്ചാലും...
പതിരില്ലാത്ത പഴഞ്ചൊല്ലുകളല്ല,
കതിരും പതിരും
തിരിച്ചറിയാനാകാത്ത
സമീപ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന്,
കഥ പറയാനും കാര്യം പറയാനും
തുടങ്ങുമ്പോള്‍
സഹൃദയരേ....അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയാലും.

പ്രതിസ്വരം ഒരു സ്വരം മാത്രമാണ്

പ്രതിസ്വരം ഒരു സ്വരം മാത്രമാണ്.ഒരു നേര്‍ത്ത സ്വരം.പ്രതിപക്ഷം പോലെ പ്രതികരിക്കാനല്ല,എന്റെ സ്വന്തം സ്വരം കേള്പിക്കാനുള്ള ഒരു എളിയ ശ്രമം.വായിച്ചും അഭിപ്രായമെഴുതി യും സഹകരിച്ചാലും.